കൂറുമാറ്റം: ആറു പേരെ അയോഗ്യരാക്കി
Friday, June 24, 2016 1:32 PM IST
തിരുവനന്തപുരം: എറണാകുളം ഒക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ അംഗങ്ങളായിരുന്ന കോൺഗ്രസിലെ എം.വി.ബെന്നി, പി.കെ.മുഹമ്മദ് കുഞ്ഞ്, ദീപ അനിൽ, ടി.ജി.ബാബു, മിനി ഷാജു, എൻ.ഒ.ജോർജ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അയോഗ്യരാക്കി. ഒക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് 2014 ഓഗസ്റ്റ് 21ന് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ഇവർ പങ്കെടുത്തില്ല. ഇതിനെത്തുടർന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അൻവർ മുണ്ടേത്ത് സംസ്‌ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച വ്യത്യസ്ത ഹർജികളിന്മേലാണു പൊതു ഉത്തരവ്. ഇതു പ്രകാരം തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇവരെ ആറു വർഷത്തേക്കു വിലക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.