ഋഷിരാജ് സിംഗിന്റെ മിന്നൽ പരിശോധന: അനധികൃത ബിയർ പാർലർ പൂട്ടിച്ചു
Friday, June 24, 2016 1:46 PM IST
പാലക്കാട്: റസ്റ്ററന്റ് ലൈസൻസ് ഉപയോഗപ്പെടുത്തി ബിയർ വില്പനയ്ക്ക് അനധികൃത കൗണ്ടർ തുറന്നതിനു ഹോട്ടലിനെതിരെ കേസെടുക്കാനും ബിയർ പാർലർ പൂട്ടാനും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നിർദേശം. പാലക്കാട് ചന്ദ്രനഗറിലെ ശ്രീചക്ര ഇന്റർനാഷണൽ ഹോട്ടലിനെതിരേയാണു കമ്മീഷണറുടെ നടപടി. ഇന്നലെ പാലക്കാട് നടത്തിയ മിന്നൽ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. താഴത്തെ ബിയർ പാർലറിലാണു നിയമപ്രകാരം വില്പന നടത്താവൂ എന്നിരിക്കേ റസ്റ്ററന്റിൽ മുകൾനിലയിലും ബിയർ വില്പനയ്ക്കായി കൗണ്ടർ പ്രവർത്തിച്ചതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി. അതിന്റെ അടിസ്‌ഥാനത്തിൽ ലൈസൻസിക്കെതിരേ കേസെടുക്കാനും ബിയർ പാർലർ അടച്ചുപൂട്ടാനും കമ്മീഷണർ നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.