വീണ്ടും അഴിച്ചുപണി; ജയയെ ഹയർ സെക്കൻഡറി ഡയറക്ടറാക്കി
Friday, June 24, 2016 1:50 PM IST
തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ഉദ്യോഗസ്‌ഥതല അഴിച്ചുപണി വീണ്ടും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരെ പരസ്പരം മാറ്റിയാണു പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കെ.വി. മോഹൻകുമാറിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന എം.എസ്. ജയയെ ഹയർ സെക്കൻഡറി ഡയറക്ടറായും നിയമിച്ച് ഉത്തരവ് ഇറക്കി. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു ശേഷം വ്യക്‌തിപരമായ കാരണങ്ങളാൽ നീണ്ട അവധിയിലായിരുന്നു എം.എസ്.ജയ. ഡിപിഐയുടെ അധിക ചുമതല കൂടി കെ.വി. മോഹൻകുമാറായിരുന്നു വഹിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.