എൽആർസി സെമിനാറിനു തുടക്കം
Friday, June 24, 2016 1:58 PM IST
കൊച്ചി: പാരമ്പര്യങ്ങളും തനിമയും നിലനിർത്തുന്നതിലൂടെയാണു ഓരോ സമൂഹത്തിന്റെയും ആർജവം വ്യക്‌തമാക്കപ്പെടുന്നതെന്നു ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ. സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും എന്ന വിഷയത്തിലുള്ള ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) ഗവേഷണ സെമിനാർ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെവിടെയായാലും സീറോ മലബാർ സഭാംഗങ്ങൾ തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം.

മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ.ഡോ.ആന്റണി കൊള്ളന്നൂർ അധ്യക്ഷതവഹിച്ചു. എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.പീറ്റർ കണ്ണമ്പുഴ, സെക്രട്ടറി സിസ്റ്റർ മെറീന എന്നിവർ പ്രസംഗിച്ചു.

റവ.ഡോ.ജെയിംസ് പുളിയുറുമ്പിൽ, റവ.ഡോ.ജോസഫ് നാൽപതിൻചിറ, റവ. ഡോ. ജോസ് കുറിയേടത്ത്, പ്രഫ. ജോർജ് മേനാച്ചേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മോൺ. ഡോ.ആന്റണി നരികുളം, റവ.ഡോ.ഫ്രാൻസിസ് തോണിപ്പാറ, റവ.ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, പ്രഫ. ലീന ടി.ജോസ് എന്നിവർ മോഡറേറ്റർമാരായിരുന്നു.


ഇന്നു റവ.ഡോ.സെബി ചാലയ്ക്കൽ, റവ.ഡോ.ജോസ് ചിറമേൽ, റവ.ഡോ.സെയ്ജോ തൈക്കാട്ടിൽ, റവ.ഡോ.പോളി മണിയാട്ട്, റവ. ഡോ. ജോസഫ് ചാലിശേരി, റവ.ഡോ.ടോണി നീലങ്കാവിൽ, സിസ്റ്റർ ഡോ.റിൻസി മരിയ, ഡോ.ലിജി ജേക്കബ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ഉച്ചകഴിഞ്ഞു 3.30നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. എൽആർസിയുടെ 52–ാമത് ഗവേഷണ സെമിനാ റാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.