ചോലനായ്ക്കർ വിഭാഗക്കാർക്ക് അടിയന്തര സഹായം
Friday, June 24, 2016 1:58 PM IST
കൊച്ചി: വയനാട് ജില്ലയിലെ ചോലനായ്ക്കർ വിഭാഗക്കാർക്ക് അടിയന്തര സഹായങ്ങൾ നൽകാൻ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ നിർദേശം നൽകിയതായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗങ്ങളുടെ ദുരിതപൂർണമായ ജീവിത സാഹചര്യത്തെക്കുറിച്ചുള്ള മാധ്യമവാർത്തയെത്തുടർന്നു ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസും സംസ്‌ഥാന നിയമസേവന അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനും നാഷണൽ ലീഗൽ സർവീസ് അംഗവുമായ ജസ്റ്റീസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയോടു സ്‌ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. സ്‌ഥലം സന്ദർശിച്ച സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽചോലനായ്ക്കർ വിഭാഗക്കാർക്ക് അടിയന്തര സഹായം നൽകാൻ ജസ്റ്റീസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ നിർദേശം നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.