ഭൂമി ന്യായവില കൂട്ടുന്നതു കർഷക ദ്രോഹം: പി.സി. തോമസ്
ഭൂമി ന്യായവില കൂട്ടുന്നതു കർഷക ദ്രോഹം: പി.സി. തോമസ്
Friday, June 24, 2016 2:03 PM IST
കോട്ടയം: ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടുന്നതിനു കേരള സർക്കാർ തുനിയുന്നതു തികഞ്ഞ കർഷക തൊഴിലാളി ദ്രോഹ നടപടിയാണെന്നു കേരളകോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. കാർഷിക വിലയിടിവുകൊണ്ടു നട്ടംതിരിയുന്ന കർഷകരാണ് ഈ ജനദ്രോഹ നടപടിയുടെ ഏറ്റവും വലിയ ഇരകളാകുന്നത്. മുൻ സർക്കാർ വൻതോതിൽ ന്യായവില വർധിപ്പിച്ചതിന്റെ വലിയ ആഘാതത്തിൽനിന്നു കരകയറുംമുമ്പാണ് എൽഡിഎഫിൻരെ വക ഈ ജനദ്രോഹം. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്നു പറഞ്ഞതിന്റെ അർഥം ഇപ്പോൾ ജനങ്ങൾക്കു മനസിലായി– തോമസ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.