ജിഷവധം: മാധ്യമങ്ങളെ താക്കീത് ചെയ്യണമെന്നു ഡിജിപി
Friday, June 24, 2016 2:03 PM IST
തിരുവനന്തപുരം: ജിഷ വധകേസുമായി ബന്ധപ്പെട്ടു വാസ്തവ വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരേ സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു കത്തയച്ചു. കേസുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജമാണ്. ഇതു കേസിനു ദോഷകരമാണ്. ജിഷയുടെ ഘാതകന്റെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ഇതിനു വിരുദ്ധമായി ചിലർ പ്രവർത്തിച്ചു. പ്രസ് കൗൺസിൽ നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കു താക്കീതു നൽകണമെന്നും ബെഹ്റ കത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.