ആസാം സ്വദേശികളുടെ തീവ്രവാദബന്ധം സ്‌ഥിരീകരിക്കാനായില്ല
Friday, June 24, 2016 2:12 PM IST
കൊല്ലം: കൊല്ലത്തു പിടിയിലായ ആസാം സ്വദേശികളുടെ തീവ്രവാദബന്ധം സ്‌ഥിരീകരിക്കാനായില്ല. സഹോദരങ്ങളായ കനീന്ദ്ര നർസാരി(23), ഖലീൽ നർസാരി(19) എന്നിവരെയാണു കഴിഞ്ഞ ദിവസം ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ മിലിട്ടറി ഇന്റലിജന്റ്സ് ഉദ്യോഗസ്‌ഥർ കസ്റ്റഡിയിലെടുത്തത്. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ബോഡോലാൻഡ് (സോങ്ങോജിത്ത് വിഭാഗം) നേതാക്കളുമായി ഇവർക്കു ബന്ധമുണ്ടെന്ന സംശയമാണു മിലിട്ടറി ഇന്റലിജന്റ്സ് ഇവരെ പിടികൂടാൻ കാരണം.


ആസാം–ബംഗാൾ അതിർത്തിയിലുള്ള കൊക്രാജർ ജില്ലയിൽ നിന്നുള്ളവരാണു യുവാക്കൾ. എന്നാൽ, ഇത് സംബന്ധിച്ച് ആസാം പോലീസിൽനിന്നു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആസാമിലും കേരളത്തിലും ഇവർക്കെതിരേ കേസുകളൊന്നും നിലവിലില്ലാത്തതിനാൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയാത്തതു മൂലമാണ് ഇവരെ വിട്ടയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.