പ്ലസ് വൺ സീറ്റുവർധന: നിയന്ത്രണം കൊണ്ടുവരണമെന്നു കെഎച്ച്എസ്ടിഎഫ്
Saturday, June 25, 2016 10:53 AM IST
കോട്ടയം: ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം നടപ്പാക്കുമ്പോൾ സ്കൂളുകളുടെ ഭൗതികസാഹചര്യംകൂടി പരിഗണിക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ട് (കെഎച്ച്എസ്ടിഎഫ്) സംസ്‌ഥാന നേതൃയോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

അടിസ്‌ഥാനസൗകര്യങ്ങൾ കുറവുള്ള സ്കൂളുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുന്നത് കുട്ടികളുടെ പഠനം ദുഷ്കരമാക്കുമെന്നു യോഗം വിലയിരുത്തി. സീറ്റുവർധന നടപ്പാക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിലെ ചില സ്കൂളുകൾ കുട്ടികളില്ലാതെ പൂട്ടിപ്പോവുന്നതിനും അധ്യാപകർക്കു ജോലി നഷ്ടപ്പെടുന്നതിനും കാരണമാകും.


കെഎച്ച്എസ്ടിഎഫ് സംസ്‌ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാജു മാന്തോട്ടം, ബൈബി തോമസ്, ബോബൻ ഫിലിപ്പ്, ബോസ്മോൻ ജോസഫ്, ചൂരകോട് ഹരികുമാർ, ജോസ് ജേക്കബ്, ജയിംസ് കോശി, നെൽസൺ ഡാന്റെ, ബിജു കുര്യൻ, കെ.എസ്. സുരേഷ്, റോയി ഫിലിപ്, സുനിൽകുമാർ പി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.