അഞ്ജുവിന്റെ ആരോപണങ്ങൾ തെറ്റെന്നു ടി.പി. ദാസൻ
അഞ്ജുവിന്റെ ആരോപണങ്ങൾ തെറ്റെന്നു ടി.പി. ദാസൻ
Saturday, June 25, 2016 11:17 AM IST
കോഴിക്കോട്: കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്പോർട്സ് ലോട്ടറിയിലൂടെ 9.35 കോടി രൂപ ലാഭമുണ്ടായതായി സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി. ദാസൻ. അഞ്ജു ബോബി ജോർജിന്റെ ആരോപണം അടിസ്‌ഥാന രഹിതമാണ്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ തന്നെ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സ് ലോട്ടറിക്കായി ലോട്ടറി വകുപ്പ് 40 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 29,44,798 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ലോട്ടറി വിറ്റവകയിൽ ആകെ 29,44,82,300 രൂപയാണ് വരവ്. ഇതിൽ 20,09,69 847 രൂപ ചെലവായി. അവശേഷിക്കുന്ന 9,35,12,453 കോടി രൂപയാണ് സർക്കാരിന് ലാഭമായി ലഭിച്ചത്.

ഈ തുകയിൽ സർക്കാർ 2007–08 വർഷത്തിൽ 10.75 കോടി രൂപ സംസ്‌ഥാന സ്പോർട്സ് കൗൺസിലിനു പദ്ധതി വിഹതിമായി നൽകി. ലോട്ടറി വിറ്റവകയിൽ ഏജന്റ് കമ്മീഷനായി സ്പോർട്സ് കൗൺസിലിനു 1.15 കോടി രൂപയും ലഭിച്ചു. 12,13,360 ടിക്കറ്റുകളാണ് ക്രഡിറ്റ് വ്യവസ്‌ഥയിൽ വിറ്റത്. 12.13 കോടി രൂപ കോടി രൂപയാണ് ഈയിനത്തിൽ ലഭിക്കേണ്ടത്. എന്നാൽ, പണം തിരിച്ചടവിൽ തദ്ദേശ സ്‌ഥാപനങ്ങൾ വീഴ്ച വരുത്തി. 19 തദ്ദേശ സ്‌ഥാപനങ്ങൾ ഒരു തുക പോലും തിരിച്ചടച്ചില്ല. 124 സ്‌ഥാപനങ്ങൾ മാത്രമാണ് ടിക്കറ്റ് വിലയുടെ 80 ശതമാനം അടച്ചത്. 329 സ്‌ഥാപനങ്ങളും ടിക്കറ്റ് വിലയുടെ 80 ശതമാനത്തിൽ താഴെയാണ് അടച്ചത്. 1.35 കോടി രൂപയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കാനുള്ളത്.നാല് സ്പോർട്സ് കൗൺസിലുകൾ 8.87 ലക്ഷവും സ്പോർട്സ് അസോസിഷേയനുകൾ 5.09 ലക്ഷവും ലോട്ടറി വിറ്റ വകയിൽ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. ഈ തുക ഇവർക്കുള്ള സർക്കാർ ഗ്രാന്റിൽ നിന്നും പിടിക്കുന്നുണ്ട്.


പ്രവാസി മലയാളികളുടെ നാട്ടിലുള്ള നോമിനികൾ വഴി ടിക്കറ്റ് വിറ്റ വകയിൽ 3.5 ലക്ഷം രൂപയായിരുന്നു കുടിൾിക. ഇതിൽ 1.5 ലക്ഷം ലഭിച്ചു. ബാക്കി രണ്ട് ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.