സർവശിക്ഷാ അഭിയാനിൽ ഡെപ്യൂട്ടേഷൻ
Sunday, June 26, 2016 12:22 PM IST
കൊച്ചി: സർവശിക്ഷാ അഭിയാനിൽ വിവിധ തസ്തികളിലേക്കു ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്‌ഥാന പ്രോഗ്രാം ഓഫീസർ, പ്രോഗ്രാം ഓഫീസർ ഐഇസിഡി, ജില്ലാ പ്രോഗ്രാം ഓഫീസർ, പ്രോഗ്രാം ഓഫീസർ ഐഇസിഡി, ബ്ലോക്കുതല ട്രെയിനർമാർ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ജൂലൈ 12ന് വൈകിട്ട് അഞ്ചിനകം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. ട്രെയിനർ തസ്തികകളിലേക്കുള്ള അപേക്ഷകൾ ജില്ലാ പ്രൊജക്ട് ഓഫീസുകളിലേക്കാണ് അയയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കു സർവശിക്ഷ അഭിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.