റാഗിംഗിനിരയായ വിദ്യാർഥിനിയെ ഏറ്റെടുക്കും
Sunday, June 26, 2016 12:22 PM IST
തിരുവനന്തപുരം: കർണാടകയിലെ ഗുൽബർഗ നഴ്സിംഗ് കോളജിൽ റാഗിംഗിനിരയായ എടപ്പാൾ സ്വദേശി അശ്വതിയുടെ ചികിത്സയ്ക്കും പഠനത്തിനും ആവശ്യമായി വരുന്ന മുഴുവൻ ചെലവുകളും, ഏറ്റെടുക്കാനുള്ള സന്നദ്ധത കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജെഡിടി ഓർഫനേജ് ആൻഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തിന്റെ ചടങ്ങിലാണ് മുഖ്യമന്ത്രിയെ വിവരം അറിയിച്ചത്. തുടർന്ന് അദ്ദേഹമാണ് തീരുമാനം പൊതുവായി പഖ്യാപിച്ചത്. ഈ വർഷം മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരങ്ങളിലൊന്ന് ജെഡിടി ഓർഫ നേജിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.