താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ബംഗ്ലാദേശി പൗരന്റെ വൃക്കയിലെ മുഴ നീക്കി
Sunday, June 26, 2016 12:31 PM IST
കൊച്ചി: ബംഗ്ലാദേശി പൗരന്റെ വൃക്കയിലെ മുഴ, ഭാഗിക വൃക്കമാറ്റൽ 3ഡി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (3ഉ ഘമുമൃീരെീുശര ജമൃശേമഹ ചലുവൃലരേീാ്യ) വിപിഎസ്ലേക് ഷോർ ആശുപത്രിയിൽ നീക്കംചെയ്തു. കഴിഞ്ഞ നാല് വർഷമായി ദുബായിൽ ജോലി ചെയ്യുന്ന 42കാരനായ ബംഗ്ലാദേശി പൗരനായ ഷാജഹാനാണ് ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചത്. രണ്ടു വർഷം മുമ്പാണ് ഷാജഹാന്റെ ഇടത്തെ വൃക്കയിൽ 1.5 സെന്റിമീറ്റർ വലിപ്പമുള്ള മുഴ കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

രണ്ടു വർഷക്കാലം വിവിധ ആശുപത്രികളിൽ ഇൻജക്ഷനുകളും മരുന്നുകളുമടങ്ങുന്ന ചികിത്സാരീതിയുമായി മുന്നോട്ടു പോയ ഷാജഹാൻ ഒടുവിൽ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. അപ്പോഴേക്കും വൃക്കയിലെ മുഴ മൂന്നു സെന്റിമീറ്ററായി വളർന്നു.

വൃക്കയിലെ മുഴ നീക്കം ചെയ്യുന്നതിനു 3ഡി ലാപ്പറോസ്കോപിക് പാർഷ്യൽ നെഫ്രെക്ടമി ചികിത്സയാണ് വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചത്. മുഴയ്ക്കൊപ്പം വൃക്ക യുടെ 0.5 സെന്റിമീറ്റർ ഭാഗവും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.


വൃക്ക നീക്കം ചെയ്യാതെ മുഴ പൂർണമായി നീക്കം ചെയ്യപ്പെടുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. വൃക്കയുടെ ശേഷിക്കുന്ന ഭാഗം തുടർന്ന് സാധാരണനിലയിൽ പ്രവർത്തിക്കുകയും ചെയ്യും. പൂർണമായും സുഖം പ്രാപിച്ച് രോഗിക്കു നാലാം നാൾ ആശുപത്രി വിടാമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

പ്രവർത്തനക്ഷമമല്ലാത്ത വൃക്കയുള്ള രോഗികളെയും ഈ ചികിത്സയ്ക്കു വിധേയമാക്കാവുന്നതാണെന്നു വിപിഎസ് ലേക്ഷോറിലെ ഡോക്ടർമാർ പറയുന്നു. ഇതിലൂടെ പ്രവർത്തനക്ഷമമായ വൃക്ക നിലനിർത്തി ഭാവിയിൽ പ്രവർത്തനസ്തംഭനം ഒഴിവാക്കാനുമാകും. സീനിയർ യൂറോളജിസ്റ്റും ലാപ്പറോസ്കോപിക് സർജനുമായ ഡോ.ജോർജ് പി. ഏബ്രഹാം, യൂറോളജിസ്റ്റ്ഡോ. പി. ഡാറ്റ്സൺ ജോർജ്, അ നസ്തേഷ്യവിഭാഗം മേധാവിയുംചീഫ്ഓഫ് സ്റ്റാഫുമായഡോ. മോ ഹൻ മാത്യു എന്നിവരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.