ലഹരിയിൽ രാജ്യത്ത് കൊച്ചി മൂന്നാമത്: ഋഷിരാജ് സിംഗ്
ലഹരിയിൽ രാജ്യത്ത് കൊച്ചി മൂന്നാമത്: ഋഷിരാജ് സിംഗ്
Sunday, June 26, 2016 12:43 PM IST
തിരുവനന്തപുരം : ഇന്ത്യയിൽ കൂടുതൽ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ കൊച്ചി മൂന്നാം സ്‌ഥാനത്താണെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. പഞ്ചാബിലെ അമൃത്സർ, മഹാരാഷ്ട്രയിലെ പൂനെ നഗരങ്ങൾക്കു പിന്നിൽ മൂന്നാം സ്‌ഥാനത്ത് കൊച്ചി നഗരം എത്തിയത് കേരളം ലഹരിയുടെ പിടിയിലാണെന്നു വ്യക്‌തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചാരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താൻ എക്സൈസ് കമ്മീഷണറായ ശേഷം സംസ്‌ഥാനത്ത് ആയിരത്തോളം ലഹരി കേസുകൾ രജിസ്റ്റർ ചെയ്തു, 980 പേരെ പിടികൂടി, ദിവസം അറുനൂറിലേറെ ആളുകൾ തന്നെ പരാതി അറിയിക്കാൻ നേരിട്ടു വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


അടുത്ത മാസം സംസ്‌ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരാതിപ്പെട്ടികൾ സ്‌ഥാപിക്കും. മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും താൻ നേരിട്ടെത്തി ബോധവത്കരണ ക്ലാസുകൾ നയിക്കാൻ എക്സൈസ് വകുപ്പ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.