നെല്ലിന്റെ വില രണ്ടു ദിവസത്തിനകം
നെല്ലിന്റെ വില രണ്ടു ദിവസത്തിനകം
Monday, June 27, 2016 3:09 PM IST
കുമരകം: പുഞ്ചക്കൃഷിയുടെ നെല്ലു നൽകിയ കർഷകർക്കു രണ്ടു ദിവസത്തിനകം പണം നൽകുമെന്ന് അധികൃതർ. രണ്ടു ദിവസത്തിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു പണമെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെ ഫണ്ട് എത്തുമെന്നും വ്യാഴാഴ്ച കർഷകരുടെ അക്കൗണ്ടുകളിലേക്ക് നെല്ലുവില എത്തുമെന്നും പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. മാർച്ചിൽ നെല്ലു നൽകിയ കർഷകർക്കാണ് ഇനിയും പണം കിട്ടാനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പും ഭരണമാറ്റവുമാണ് പണം ലഭിക്കുന്നതിനു വിലങ്ങുതടിയായി മാറിയത്.

നെല്ലുവില ലഭിക്കാൻ ഏറെ വൈകിയതിനാൽ പല കർഷകരുടെയും വർഷകൃഷി വൈകുകയാണ്. കിലോഗ്രാമിന് 21.50 രൂപ നിരക്കിലാണ് സിവിൽ സപ്ലൈസ് കോർപറേഷൻ സംഭരിച്ചത്. ഇപ്പോൾ വില രണ്ടു ഘട്ടങ്ങളിലായാണ് കർഷകന് ലഭിക്കുന്നത്. നെല്ലു സംഭരിച്ച് പിആർഎസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ആദ്യഘട്ടമായി 14.10 രൂപ ബാങ്കിൽ എത്തും. ശേഷിക്കുന്ന 7.10 രൂപ ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സ്‌ഥിതിയാണ് പലപ്പോഴും.


മെത്രാൻകായൽ സന്ദർശനത്തിന് എത്തിയപ്പോൾ 12 ദിവസത്തിനകം നെല്ലുവില നൽകാനുള്ള ഫണ്ട് സിവിൽ സപ്ലൈസ് കോർപറേഷനു കൈമാറുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പുനൽ കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.