ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു; 42 പേർക്കു പരിക്ക്
ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു; 42 പേർക്കു പരിക്ക്
Monday, June 27, 2016 3:19 PM IST
അടിമാലി: കൊച്ചി–മധുര ദേശീയപാതയിൽ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞു 42 പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.15 നു ചീയപ്പാറ വെളളച്ചാട്ടത്തിനും ആറാം മൈലിനും ഇടയിലാണ് അപകടം. നെയ്യാറ്റിൻകരയിൽ നിന്നു വന്ന കെഎസ്ആർടിസി ബസിനു സൈ ഡ് കൊടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.

അമ്പത് അടി താഴ്ചയിൽ മരത്തിൽ തട്ടി ബസ് നിന്നതു മൂലം വൻ ദുരുന്തം ഒഴിവായി. അവിടെ നിന്നു 500 അടിയോളം താഴ്ചയിലാണു ദേവിയാർ പുഴ. ഈ മരത്തിനു താഴെ വേറെ മരങ്ങൾ ഇല്ല. ഈ മരത്തിൽ തട്ടിയില്ലായിരുന്നെങ്കിൽ ബസ് ദേവിയാർ പുഴയിൽ പതിക്കുമായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നു പരിക്കേറ്റവരെ അടിമാലി കോതമംഗലം, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.