പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടും
പിഎസ്സി റാങ്ക്  പട്ടികകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടും
Monday, June 27, 2016 3:25 PM IST
തിരുവനന്തപുരം: പിഎസ്സിയുടെ നിലവിലുള്ള എല്ലാ റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഈ മാസം 30നു കാലാവധി അവസാനിക്കുന്നതും നാലര വർഷം തികയാത്തതുമായ റാങ്ക് പട്ടികകളുടെ സമയപരിധി നീട്ടുന്നതിനു മന്ത്രിസഭാ യോഗം പിഎസ്സിയോടു ശിപാർശ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കമ്മീഷന്റെ നടപടി. 300 റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്ക് ഇതിന്റെ ഗുണം ലഭിക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്തു കാലാവധി നീട്ടി നൽകിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ആറു മാസം കാലാവധി നീട്ടാൻ പിഎസ്സിയോടു സർക്കാർ ശിപാർശ ചെയ്തിരുന്നെങ്കിലും മൂന്നു മാസം മാത്രമേ നീട്ടിയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.