സ്‌ഥാവര ജംഗമ വസ്തു കൈമാറ്റം: വിശദീകരണം തേടി
Monday, June 27, 2016 3:25 PM IST
കൊച്ചി: വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) ഉൾപ്പെടെയുള്ള നഗര വികസന അഥോറിറ്റികൾ കൈവശമുള്ള സ്‌ഥാവര ജംഗമ വസ്തുക്കൾ മറ്റുള്ളവർക്കു കൈമാറുന്നതു തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എക്സ് ഗിൽബർട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശ ദീകരണം തേടി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെ ഞ്ചാണു ഹർജി പരിഗണിക്കുന്നത്.


കേരള മുനിസിപ്പൽ ആക്ടിലെ സെക്ഷൻ 30(3)നിലവിൽ വന്നതോ ടെ ഇത്തരം വികസന അഥോറിറ്റിക ൾ തങ്ങളുടെ കൈവശമുള്ള സ്‌ഥല വും സ്‌ഥാപനങ്ങളും കെട്ടിടങ്ങളും അതതു നഗരസഭകൾക്കു കൈമാറ ണം. എന്നാൽ, നഗര വികസന അ ഥോറിറ്റികൾ സ്വകാര്യ സ്‌ഥാപനങ്ങ ൾക്കും സംഘടനകൾക്കുമൊക്കെ നഗരപ്രദേശങ്ങളിലെ ഭൂമി അന്യായ മായി കൈമാറുകയാണ്. ഇത് തടയ ണമെന്നാണു ഹർജിയിലെആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.