മലയാളിക്കു ജമൈക്കൻ പ്രധാനമന്ത്രിയുടെ പുരസ്കാരം
മലയാളിക്കു ജമൈക്കൻ പ്രധാനമന്ത്രിയുടെ പുരസ്കാരം
Monday, June 27, 2016 3:25 PM IST
എടത്വ: വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തിന് മലയാളി അധ്യാപകന് ജമൈക്കാ പ്രധാനമന്ത്രിയുടെ പുര സ്കാരം. എടത്വ ചേന്ദംകര ജെ. തോമസ് കൊച്ചുത്രേസ്യാ അധ്യാപ ക ദമ്പതികളുടെ മകൻ ജമൈക്കയി ൽ കോളജ് അധ്യാപകനായ ഡോ. ജോസ് തോമസ് ചേന്ദംകരയ്ക്കാണ് പ്രത്യേക അംഗീകാരം ലഭിച്ചത്.

ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രു മൈക്കിൾ ഹോർനാസ് അവാർഡ് സമ്മാനിച്ചു. അധ്യാപകരുടെ നിലവാരം ഉയർത്തുന്ന ചുമതലയിൽ ജമൈക്ക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പെഷൽ ഓഫീസറാണ് ഡോ. ജോസ് തോമസ്. ജമൈക്കയിൽ തന്നെ കോളജ് അധ്യാപികയായ വത്സമ്മയാണ് ഭാര്യ. മക്കൾ: മിഥുൻ, മിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.