ബോർഡ്, കോർപറേഷൻ പദവികളിലും സിപിഐക്കു പുതുമുഖങ്ങൾ
Monday, June 27, 2016 3:34 PM IST
തിരുവനന്തപുരം: പാർട്ടി മന്ത്രിമാരെ നിശ്ചയിച്ച മാനദണ്ഡം ബോർഡ്, കോർപറേഷൻ പദവികളിലും തുടരാൻ സിപിഐ തീരുമാനം. ഇന്നലെ ചേർന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.

സിപിഎമ്മിന്റെ കൈവശമുള്ള ചില ബോർഡ്, കോർപറേഷനുകൾ വേണമെന്ന ആവശ്യം ഇരുപാർട്ടികളും തമ്മിൽ നേരത്തേ നടന്ന ചർച്ചയിൽ സിപിഐ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആർഎസ്പിയുടെ കൈവശമുണ്ടായിരുന്നവ തുല്യമാ യി പങ്കിടണമെന്ന ആവശ്യവും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നേരത്തേ പറഞ്ഞ ആവശ്യ ങ്ങളിൽ തീരുമാനമുണ്ടായതിനു ശേഷം പദവികൾ ആർക്കൊക്കെ നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് എക്സിക്യൂട്ടീവിൽ ധാരണയുണ്ടായത്.


മത്സരിച്ചു പരാജയപ്പെട്ടവരെയും മുൻപു ബോർഡ്, കോർപറേഷൻ പദവികൾ വഹിച്ചിരുന്നവരെയും ഉൾക്കൊള്ളാനുള്ള വേദിയായി സ്‌ഥാപനങ്ങളെ മാറ്റരുതെന്നു എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.