ലംസംഗ്രാന്റ്: മുൻസർക്കാർ വഞ്ചിച്ചെന്നു ദളിത് കാത്തലിക് അസോസിയോഷൻ
Monday, June 27, 2016 3:34 PM IST
ചങ്ങനാശേരി: ദളിത് ക്രൈസ്തവ വിദ്യാർഥികളുടെ സ്റ്റൈപൻഡും ലംസം ഗ്രാന്റും ഉൾപ്പെടെയുള്ള വി ദ്യാഭ്യാസ ആനുകൂല്യങ്ങൾ വി തരണം ചെയ്യാതിരുന്ന യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ സൗത്ത് ഇന്ത്യൻ ദളിത് കാത്തലിക് അസോസിയേഷൻ പ്രതിഷേധിച്ചു. ആനുകൂല്യങ്ങൾ നൽകാതെ നഷ്‌ടപ്പെടുത്തിയതു സം ബന്ധിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ മാത്യു, ഷിബു ജോസഫ്, പി.ഡേവിഡ്, സി.സി.കുഞ്ഞുകൊച്ച് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.