ട്രെയിൻ എൻജിൻ തനിയെ നീങ്ങി; പാളം തെറ്റി
ട്രെയിൻ എൻജിൻ തനിയെ നീങ്ങി; പാളം തെറ്റി
Monday, June 27, 2016 3:34 PM IST
കൊച്ചി: നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ തനിയെ നീങ്ങി പാളം തെറ്റി. എറണാകുളം സൗത്ത് സ്റ്റേഷനിലെ അഞ്ച്, ആറ് പ്ലാറ്റ് ഫോമുകൾക്കിടയിലെ ഫ്രീ ട്രാക്കിൽ ഉച്ച ക്ക് 2.55നായിരുന്നു സംഭവം. വൈകുന്നേരം പുറപ്പെടേണ്ട പാട്ന എ ക്സ്പ്രസിന് ഘടിപ്പിക്കേണ്ട എൻജിനായിരുന്നു ഇത്.

രാവിലെ 9.30 ഓടെ ട്രാക്കിലെ ത്തിയ ആലപ്പുഴ എറണാകുളം പാസഞ്ചർ ട്രെയിനിന്റെ എൻജിൻ നീ ക്കിയശേഷം ലോക്കോ ചെയ്തിരു ന്ന ബോഗികൾ പാളം തെറ്റിയ എൻജിനോട് ചേർന്നു കിടന്നിരുന്നു. ഉ ച്ചക്ക് 12.30 ഓടെയാണ് ലോക്കോ ചെയ്ത് പഴയ എൻജിൻ മാറ്റിയത്.


പുതിയ എൻജിൻ ഇതിൽ ഘടിപ്പിച്ചിരുന്നുമില്ല. അര മീറ്റർ അടുത്തെത്തിച്ചു മുൻഭാഗത്തായി ഡൗൺ ഗൈഡ് സ്‌ഥാപിച്ചു ലോക്കോ പൈലറ്റും ഗാർഡും പോകുകയും ചെയ്തു. 2.55 ഓടെ എൻജിൻ നിരങ്ങി പോകുന്നതായി പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായ ആർ.പി.എഫ് ഉദ്യോഗസ്‌ഥനാണ് കണ്ടത്. ചെറുതായി നീങ്ങിത്തുടങ്ങിയ എൻജിൻ, തടസമായി വച്ചിരുന്ന ഡൗൺ ഗൈഡ് മരക്കഷണങ്ങളും തെറിപ്പിച്ച് വേഗത്തിൽ നീങ്ങി. 20 മീറ്റർ എത്തിയപ്പോഴേക്കും ട്രിപ്പിൽ വച്ച് നാലു വീലുകൾ നിലത്തിറങ്ങി നിൽക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.