ആർഎസ്ബിവൈ/ചിസ് കാർഡ് വിതരണം നാളെ അവസാനിക്കും
Tuesday, June 28, 2016 12:45 PM IST
തിരുവനന്തപുരം: സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതിയായ ആർഎസ്ബിവൈ/ചിസ് എന്നിവയുടെ 2016–17 വർഷത്തേക്കുള്ള കാർഡ് വിതരണം നാളെ അവസാനിക്കും. 2016–17 വർഷത്തിൽ സാധുതയുള്ള കാർഡ് ഉള്ളവരും, പുതിയ കാർഡ് എടുക്കാനായി അക്ഷയ കേന്ദ്രത്തിൽ 2015–16 വർഷത്തേക്ക് വേണ്ടി രജിസ്ട്രേഷൻ നടത്തിയവരും 30ന് മുമ്പായി റേഷൻ കാർഡും, പഴയ ആരോഗ്യ കാർഡും, രജിസ്ട്രേഷൻ സ്ലിപ്പുമായി ചുവടെ പറയുന്ന ജില്ലാ കേന്ദ്രങ്ങൾ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന കാർഡ് വിതരണ കേന്ദ്രങ്ങളിൽ നിന്നു കാർഡ് കൈപ്പണം.

ആരോഗ്യ കാർഡ് വിതരണ കേന്ദ്രങ്ങൾ: തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ കൗൺസിൽ ഹാൾ– പാളയം, ജനറൽ ആശുപത്രി–നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികൾ. കേശവപുരം, വെള്ളനാട്, വെൺപകൽ, മലയിൻകീഴ്, വിളപ്പിൽ, കല്ലറ, പാലോട്, പാറശാല, വിഴിഞ്ഞം, വിതുര, വെള്ളറട, പൂവാർ, കന്യാകുളങ്ങര എന്നീ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ.


കൊല്ലം : ടി.എം. വർഗീസ് ഹാൾ. കളക്ടറേറ്റിന് സമീപം. പത്തനംതിട്ട : ആർ.എസ്.ബി.വൈ/ചിസ് ജില്ലാ കിയോസ്ക്. കോട്ടയം : നെഹ്റു സ്റ്റേഡിയം പവലിയൻ. ഇടുക്കി : പി.എൻ.കെ. ലോഡ്ജ്, തൊടുപുഴ. എറണാകുളം : ജില്ലാ ആശുപത്രി – ആലുവ ജനറൽ ആശുപത്രി – എറണാകുളം, താലൂക്ക് ആശുപത്രി – പരവൂർ, മൂവാറ്റുപുഴ. തൃശൂർ : ജനറൽ ആശുപത്രി – തൃശൂർ, താലൂക്ക് ആശുപത്രി – ചാവക്കാട്, കമ്യൂണിറ്റി ഹെൽത്ത് സെന്റർ – ചേർപ്പ്, കമ്യൂണിറ്റി ഹാൾ – കൂർക്കഞ്ചേരി, ഡയറ്റ് ഹാൾ – രാമവർമപുരം, ടാഗോർ ഹാൾ – അരണാട്ടുകര, പുളിപ്പറമ്പ് കല്യാണമണ്ഡപം.

പാലക്കാട് : കുടംബശ്രീ സി.ഡി.എസ് ഹാൾ, മലപ്പുറം : ആർഎസ്ബിവൈ/ചിസ് കിയോസ്ക്, മഞ്ചേരി. കോഴിക്കോട് : ജില്ലാ എൻറോൾമെന്റ് സെന്റർ ചേളന്നൂർ. വയനാട് : ആർഎസ്ബിവൈ/ചിസ് കിയോസ്ക്, കൽപ്പറ്റ. കണ്ണൂർ : ജില്ലാ ആശുപത്രി. കാസർഗോഡ് : ജില്ലാ ആശുപത്രി – കാഞ്ഞങ്ങാട്, അഅർ.എസ്.ബി.വൈ/ചിസ് ജില്ലാ കിയോസ്ക്, കാസർഗോഡ്. ടോൾഫ്രീ നമ്പർ : 1800 233 5691.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.