ജോൺ ഫെർണാണ്ടസ് സത്യപ്രതിജ്‌ഞ ചെയ്തു
Tuesday, June 28, 2016 12:45 PM IST
തിരുവനന്തപുരം: ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ ജോൺ ഫെർണാണ്ടസ് നിയമസഭാംഗ മായി സത്യപ്രതിജ്‌ഞ ചെയ്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ രാവിലെ 9.30നു ശൂന്യവേളയിലായിരുന്നു സത്യപ്രതിജ്‌ഞ.

തെരഞ്ഞെടുക്കപ്പെടുന്ന 140 അംഗങ്ങളെ കൂടാതെ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ഒരംഗത്തെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യാനാകും. സിപിഎം പ്രതിനിധിയായ ജോൺ ഫെർണാണ്ടസ് 1996 മുതൽ 2001 വരെയുള്ള പത്താം കേരള നിയമസഭയിലും നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.
എൻ.പി. ജെസിയാണു ഭാര്യ. വിദ്യാർഥികളായ ഋതിക് ജോൺ, അന്ന അനഘ ജോൺ എന്നിവരാണു മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.