കേരള ധന്വന്തരി സംരക്ഷണ സമിതി പ്രവർത്തക കൺവൻഷൻ മൂന്നിന്
Tuesday, June 28, 2016 12:59 PM IST
കൊച്ചി: കേരള ധന്വന്തരി സംരക്ഷണ സമിതി (കെഡിഎസ്എസ്) സംസ്‌ഥാന പ്രവർത്തക കൺവൻഷൻ ജൂലൈ മൂന്നിന് എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ധന്വന്തരി ജീവനക്കാരും സാമൂഹ്യ രാഷ്ര്‌ടീയ എസ്സിഎസ്ടി സംഘടനാ നേതൃത്വവും കൺവൻഷനിൽ പങ്കെടുക്കും. രാവിലെ 10നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൺവൻഷൻ ഉദ്ഘാടനം ചെയ്യുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

എസ്സിപി ഫണ്ട് ഉപയോഗപ്പെടുത്തി സർക്കാർ ആശുപത്രികളോടും ഇതര സർക്കാർ സ്‌ഥാപനങ്ങളോടും ചേർന്ന് പട്ടികജനവിഭാഗങ്ങൾക്കു സേവനമേഖലയിൽ തൊഴിൽ നൽകുന്നതിനായി സർക്കാർ നിയന്ത്രണത്തിൽ രൂപീകരിച്ച ധന്വന്തരി സ്‌ഥാപനങ്ങൾ വഴി ജനങ്ങൾക്ക് മിതമായ നിരക്കിൽ ജീവൻരക്ഷാ മരുന്നുകൾ, ലാബ്, ആംബുലൻസ്, ഫ്രീസർ സൗകര്യങ്ങൾ, ടീ സ്റ്റാൾ, സ്റ്റേഷനറി സ്റ്റാൾ തുടങ്ങിയ സേവനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു.


പ്രതിസന്ധിയിലായ ധന്വന്തരിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ധന്വന്തരിയുടെ സേവനമേഖല മുഴുവൻ സർക്കാർ സ്‌ഥാപനങ്ങളിലേക്കും വിപുലപ്പെടുത്തുക, ജീവനക്കാർക്ക് എയ്ഡഡ് മാതൃകയിൽ സർക്കാർ ശമ്പളം അനുവദിക്കുക, വിരമിച്ച ജീവനക്കാർക്ക് ഉൾപ്പെടെ പെൻഷൻ ഉറപ്പുവരുത്തുക. വർഷങ്ങളായി ജോലി ചെയ്യുന്നവരെ സ്‌ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ കൺവൻഷനിൽ ഉന്നയിക്കുമെന്നും പറഞ്ഞു.

പത്രസമ്മേളനത്തിൽ കെ ഡി എസ്എസ് ചെയർമാൻ അഡ്വ. സുനിൽ സി. കുട്ടപ്പൻ, കെപിഎംഎസ് ഭാരവാഹി പി.വി. രാജു, ജനറൽ സെക്രട്ടറി എം.കെ. ഗോപി, സംസ്‌ഥാന ട്രഷറർ പി.എം. കാർത്തികേയൻ, സംസ്‌ഥാന സെക്രട്ടറി കെ.ആർ. നടേശൻ, എറണാകുളം ജില്ലാ സെക്രട്ടറി പി.സി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.