ദൈവദാസൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ജൂലൈ 15 ന്
Tuesday, June 28, 2016 1:00 PM IST
തിരുവനന്തപുരം: ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ 63–ാമത് ഓർമപ്പെരുന്നാൾ ജൂലൈ 15 ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് ജൂലൈ ഒന്നു മുതൽ 14 വരെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടക്കും.

ജൂലൈ ഒന്നു മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ, വൈകുന്നേരം 5.15 ന് സന്ധ്യാ നമസ്കാരം, കുർബാന എന്നിവ ഉണ്ടായിരിക്കും. ജൂലൈ 10 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം വൈദിക ജില്ലാ പദയാത്ര കബറിടത്തിൽ എത്തിച്ചേരും. 14 ന് വൈകുന്നേരം അഞ്ചിന് പ്രധാന തീർഥാടന പദയാത്ര കബറിടത്തിൽ എത്തിച്ചേരും. തുടർന്ന് 5.30 ന് മെഴുകുതിരി പ്രദക്ഷിണം, കബറിടത്തിൽ ധൂപ പ്രാർഥന, രാത്രി ഒമ്പതിന് ജാഗരണ പ്രാർഥന എന്നിവ നടക്കും.


15 ന് രാവിലെ 8.30 ന് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിയിൽ ന്യൂയോർക്ക് ആർച്ച് ബിഷപ് കർദിനാൾ തിമോത്തി ഡോളൻ വചന സന്ദേശം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.