മന്ത്രി മാത്യു ടി.തോമസിന്റെ അമ്മയുടെ സംസ്കാരം നടത്തി
മന്ത്രി മാത്യു ടി.തോമസിന്റെ അമ്മയുടെ സംസ്കാരം നടത്തി
Tuesday, June 28, 2016 1:00 PM IST
പത്തനംതിട്ട: ജലവിഭവമന്ത്രി മാത്യു ടി. തോമസിന്റെ അമ്മയും മാർത്തോമ്മാ സഭ സീനിയർ വൈദികൻ മല്ലശേരി തൂമ്പുംപാട്ട് റവ. ടി. തോമസിന്റെ ഭാര്യയുമായ കഴിഞ്ഞ ദിവസം നിര്യാതയായ അന്നമ്മ തോമസിന്റെ മൃതദേഹം മല്ലശേരി ബേത്ലഹേം മാർത്തോമ്മാ പള്ളിയിൽ സംസ്കരിച്ചു.

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ദേവാലയത്തിലെ ശുശ്രൂഷയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തീമോത്തിയോസ്, ഏബ്രഹാം മാർ പൗലോസ് എന്നിവർ ഭവനത്തിലും ദേവാലയത്തിലുമായി ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു. തിരുവല്ല അതിരൂപത സഹായ മെത്രാൻ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ്, ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ബിഷപ് തോമസ് കെ. ഉമ്മൻ, റവ. ഡോ.കെ.പി. യോഹന്നാൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.


ദീപികയ്ക്കു വേണ്ടി മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം റീത്ത് സമർപ്പിച്ചു പ്രാർഥന നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, കടകംപള്ളി സുരേന്ദ്രൻ, പി. തിലോത്തമൻ, മുൻ മന്ത്രി എം.എ.ബേബി, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.