പി.എം. മാത്യു സ്കറിയ തോമസിനൊപ്പം
Tuesday, June 28, 2016 1:07 PM IST
തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് വിട്ട് സ്കറിയ തോമസ് ചെയർമാനായുള്ള കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി മുൻ എംഎൽഎ പി.എം. മാത്യു അറിയിച്ചു. ജനാധിപത്യ കേരള കോൺഗ്രസിലെ കൂടുതൽ നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായവും ഇതാണ്.

ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് – ബി ഉൾപ്പെടെ എൽഡിഎഫിലുള്ള ജനാധിപത്യ കേരള കോൺഗ്രസ് ഉൾപ്പെടെ എല്ലാ കേരള കോൺഗ്രസുകളും ഒന്നാകണമെന്ന് പി.എം. മാത്യു ആവശ്യപ്പെട്ടു.


അസമയത്തെടുത്ത വ്യക്‌തികേന്ദ്രീകൃതമായ രാഷ്ട്രീയ നിലപാട് സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നതാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു കാരണമെന്നും മാത്യു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.