പ്രതിരോധ കുത്തിവയ്പു കേന്ദ്രം ആരംഭിച്ചു
പ്രതിരോധ കുത്തിവയ്പു കേന്ദ്രം ആരംഭിച്ചു
Tuesday, June 28, 2016 1:07 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യെല്ലോ ഫീവർ പ്രതിരോധ കുത്തിവയ്പ് കേന്ദ്രം ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണു കേന്ദ്രം പ്രവർത്തിക്കുന്നത്.

പോർട്ട് ഹെൽത്ത് ഓഫീസർ ഡോ. കെ.എ. ശ്യാമിനി ഉദ്ഘാടനം ചെയ്തു. സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ഡോ. റാഫേൽ ടെഡി, സിഐഎസ്എഫ് സീനിയർ കമൻഡാന്റ് ഡോ. ശിശിർകുമാർ ഗുപ്ത എന്നിവർ പ്രസംഗിച്ചു. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ഓഫീസാണ് പ്രതിരോധ കുത്തിവയ്പു കേന്ദ്രം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 11.30 വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് കുത്തിവയ്പ് നൽകുന്നത്. 300 രൂപയാണ് ഫീസ്. ഫോൺ: 0484 2610255.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.