സിപിഎം ഗുരുതര പ്രതിസന്ധിയിൽ: സി.പി.ജോൺ
സിപിഎം ഗുരുതര പ്രതിസന്ധിയിൽ: സി.പി.ജോൺ
Tuesday, June 28, 2016 1:07 PM IST
കൊച്ചി: സിപിഎം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. സിപിഎം രണ്ടു ചേരിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നു കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വ്യക്‌തമാണ്. നിലവിൽ ബംഗാൾ സിപിഎം, കേരളാ സിപിഎം എന്ന നിലയിൽ രണ്ടായി പിളർന്ന അവസ്‌ഥയിലാണ് പാർട്ടി. ബംഗാളിൽ ദ്രവിച്ചു തീർന്നുകൊണ്ടിരിക്കുന്ന സിപിഎമ്മിനു നിലനിൽക്കണമെങ്കിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.