ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം മൂന്നിന്
Tuesday, June 28, 2016 1:12 PM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ലോകോത്തര നിലവാരത്തോടെ ആരംഭിക്കുന്ന ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും നവീകരിച്ച പീഡിയാട്രിക് വാർഡിന്റെയും ആശീർവാദവും ഉദ്ഘാടനവും മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് നടത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആശീർവാദകർമം നിർവഹിക്കും.

തുടർന്നു നടക്കുന്ന സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. പാലിയേറ്റീവ് കെയർ സെന്റർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ ആമുഖ പ്രസംഗം നടത്തും.

കൊടിക്കുന്നിൽ സുരേഷ് എംപി, സി.എഫ്.തോമസ് എംഎൽഎ, ആശുപത്രി ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ പീടിയേക്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന തോമസ്, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങങ്കരി, എൻഎസ്എസ് ഡയറക്ടർബോർഡംഗം ഹരികുമാർ കോയിക്കൽ, പുതൂർപ്പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എസ്. മുഹമ്മദ് ബഷീർ, എസ്എൻഡിപി യോഗം യൂണിയൻ പ്രസിഡന്റ് കെ.വി.ശശികുമാർ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.എൻ.രാധാകൃഷ്ണൻ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ജോജി ബോബൻ എന്നിവർ പ്രസംഗിക്കും.


ലോകോത്തര നിലവാരത്തിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിമെൻസ് ആർട്ടിസ് പ്യൂവർ കാത്ത് ലാബാണ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്‌ജമാക്കുന്നത്. പുതുതായി ആരംഭിക്കുന്ന കാർഡിയോളജി വിഭാഗത്തിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. ഈ വിഭാഗമുൾപ്പെടെ 23 വിഭാഗങ്ങളിലായി പ്രശസ്തരായ 23 ഡോക്ടർമാരും ഈ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.

പത്രസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. തോമസ് പുതിയിടം, ഫാ. പോൾ പീടിയേക്കൽ, സെന്റ് തോമസ് നഴ്സിംഗ് കോളജ് ഡയറക്ടർ ഫാ. ജയിംസ് പി.കുന്നത്ത്, ജനറൽ മാനേജർ എം.ജെ.അപ്രേം, ഡോ.എൻ.രാധാകൃഷ്ണൻ, ഡോ.ജോജി ബോബൻ, ഡോ.തോമസ് സഖറിയ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.