ഷുക്കൂർ വധം: മുൻ ഡിജിപിയുടെയും എസ്പിയുടെയും കത്തുകൾ ഹാജരാക്കാൻ നിർദേശം
Tuesday, June 28, 2016 1:12 PM IST
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിന്റെ അന്വേഷണം സിബിഐക്കു വിടുന്നതുമായി ബന്ധപ്പെട്ട് മുൻ ഡിജിപിയും കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടും എഴുതിയ കത്തുകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിനു മുൻ ഡിജിപി എഴുതിയ കത്തും കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ട് ഇതിനു നൽകിയ മറുപടിയും ഇതിന്റെ അടിസ്‌ഥാനത്തിൽ മുൻഡിജിപി ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എഴുതിയ കത്തും ഹാജരാക്കാനാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.


മുൻ ഡിജിപിയുടെ ശിപാർശയുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ സർക്കാർ തുടരന്വേഷണം സിബിഐയ്ക്കു വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഇതിനിടെ, ഷുക്കൂറിന്റെ അമ്മ ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾബെഞ്ച് തുടരന്വേഷണം സിബിഐക്കു വിട്ടു. ഡിജിപിയുടെ ശിപാർശ കൂടി കണക്കിലെടുത്തായിരുന്നു ഈ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.