ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
Tuesday, June 28, 2016 1:24 PM IST
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ 9.30നു സ്പീക്കറുടെ ചേംബറിലാണു തെരഞ്ഞെടുപ്പ്. എൽഡിഎഫിലെ വി. ശശിയും യുഡിഎഫ് സ്‌ഥാനാർഥി ഐ.സി. ബാലകൃഷ്ണനുമാണു സ്‌ഥാനാർഥികൾ. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ചു വി. ശശിക്കാണു വിജയസാധ്യത. ചിറയിൻകീഴിൽനിന്നുള്ള സിപിഐ പ്രതിനിധിയാണു വി. ശശി.

സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഒരു വോട്ട് ഇടതുമുന്നണിയിലെ പി. ശ്രീരാമകൃഷ്ണനു ലഭിച്ചിരുന്നു. വോട്ട് ചോർച്ച തടയാൻ യുഡിഎഫ് വിപ്പ് വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫിന് വോട്ട് ചെയ്ത ബിജെപി അംഗം ഒ. രാജഗോപാൽ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.


കൂടാതെ, വിവിധ നിയമസഭാ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിനും നിയമസഭാ സെക്രട്ടേറിയറ്റ് വിജ്‌ഞാപനമിറക്കി. പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി, പൊതുമേഖലാ സ്‌ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനാണു വിജ്‌ഞാപനം. നാളെ ഉച്ചകഴിഞ്ഞു മൂന്നിനകം പത്രിക സമർപ്പിക്കണം. വോട്ടെടുപ്പ് ആവശ്യമായി വന്നാൽ ജൂലൈ 14നു വോട്ടെടുപ്പു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.