മുറിവേറ്റ മൂർഖനെ ശുശ്രൂഷിക്കാൻ ശ്രമിച്ച യുവാവ് കടിയേറ്റു മരിച്ചു
മുറിവേറ്റ മൂർഖനെ ശുശ്രൂഷിക്കാൻ ശ്രമിച്ച യുവാവ് കടിയേറ്റു മരിച്ചു
Tuesday, June 28, 2016 1:24 PM IST
എരുമേലി: പിടികൂടുന്നതിനിടെ മുറിവേറ്റ കരിമൂർഖനെ മൃഗാശുപത്രിയിലെത്തിച്ചു ചികിത്സ നൽകാനായി ചാക്കിൽ നിന്നെടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് പാമ്പു പിടിത്ത വിദഗ്ധൻ മരിച്ചു.

മുക്കട–ഇടമുറി റോഡിൽ വാകത്താനം ഭാഗത്ത് മാന്തറയിൽ വീട്ടിൽ ബിജു (45) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

നില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷം നാഡീവ്യൂഹത്തിൽ കലർന്നതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 ഓടെ പൊന്തൻപുഴ മൃഗാശുപത്രിയിൽ വച്ചാണു പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ വനപാലകരുടെ ജീപ്പിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ചേത്തക്കൽ പുത്തൻപുരക്കൽ എം.ആർ. ബിജുവിന്റെ പുരയിടത്തിൽ നിന്നാണ് കരിമൂർഖനെ പിടികൂടിയത്. ഇതിനായി ജെസിബി കൊണ്ട് മണ്ണിളക്കിയപ്പോൾ മൂർഖന് മുറിവേൽക്കുകയായിരുന്നു. ഭാര്യ: മിനി. മക്കൾ: സഫന്യ, മറിയാമ്മ, സുന്ദരൻ. സംസ്കാരം നാളെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.