ബഷീർ പുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു
Wednesday, June 29, 2016 1:08 PM IST
കൊച്ചി: വൈക്കം മുഹമ്മദ് ബഷീർ മലയാള പഠന കേന്ദ്രത്തിന്റെ ബഷീർ സ്മാരക പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. കഥ, നോവൽ വിഭാഗത്തിൽ മലയാള ഭാഷയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പുറത്തിറങ്ങിയ മികച്ച കൃതിക്കാണു പുരസ്കാരം. 25,001 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

പ്രഫ. എം.കെ. സാനു അധ്യക്ഷനും, ജസ്റ്റീസ് പി.കെ. ഷംസുദീൻ, പ്രഫ. തോമസ് മാത്യു, അനീസ് ബഷീർ, കാർട്ടൂണിസ്റ്റ് ജോഷി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് കൃതി തെരഞ്ഞെടുക്കുന്നത്. 2017 ജനുവരി 21ന് ബഷീറിന്റെ ചരമവാർഷിക ദിനത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന ബഷീർ അനുസ്മരണ സാഹിത്യ സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.


പുസ്തകത്തിന്റെ മൂന്ന് കോപ്പി സഹിതം സെപ്റ്റംബർ 15നകം കിട്ടത്തക്കവിധം ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, ചെയർമാൻ, ബഷീർ പുരസ്കാരം 2016, വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം, ‘ജാസ്മിൻ’, എസ്ആർഎം റോഡ്, എറണാകുളം നോർത്ത്, കൊച്ചി 682018 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.