അരിയിൽ ഷുക്കൂർ വധക്കേസ്: ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ അമ്മയുടെ കത്ത്
അരിയിൽ ഷുക്കൂർ വധക്കേസ്: ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ അമ്മയുടെ കത്ത്
Wednesday, June 29, 2016 1:08 PM IST
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഗവർണർക്കു കത്ത് അയച്ചു. സംസ്‌ഥാന സർക്കാരിന്റെ നിയമോപദേശകനായ എം.കെ. ദാമോദരൻ പ്രതികൾക്കായി ഹൈക്കോടതിയിൽ ഹാജരായതു പ്രതികളെ രക്ഷിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണെന്നു ഗവർണർ സദാശിവത്തിന് അയച്ച കത്തിൽ പറയുന്നു.

അഡ്വക്കറ്റ് ജനറൽതന്നെ ഹൈക്കോടതിയിൽ പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതു കേസ് അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനയാണെന്നു സംശയിക്കുന്നു. മകനെ വെട്ടിക്കൊന്ന കേസിൽ എംഎൽഎയും പ്രമുഖ നേതാവും ഉൾപ്പെട്ടതിനാൽ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. തനിക്കും കുടുംബത്തിനും നീതി ലഭിക്കാൻ ഗവർണർ നേരിട്ട് ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.