20 വർഷം മുമ്പു വിരമിച്ച ഉദ്യോഗസ്‌ഥനു പ്രമോഷൻ നൽകാൻ വിധി
Wednesday, June 29, 2016 1:31 PM IST
കൊച്ചി: ദക്ഷിണ നാവികസേനാ കേന്ദ്രത്തിലെ സിവിലിയൻ തസ്തികയിൽ നിന്ന് 20 വർഷം മുമ്പു വിരമിച്ച ഉദ്യോഗസ്‌ഥനു കിട്ടേണ്ടിയിരുന്ന പ്രമോഷൻ അനുസരിച്ചുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി) ഉത്തരവിട്ടു.

പേരാമ്പ്ര സ്വദേശിയും ദക്ഷിണ നാവിക കമാൻഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ പി. ബാലകൃഷ്ണൻ അഡ്വ. നന്ദഗോപാൽ നമ്പ്യാർ മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എൻ.കെ. ബാലകൃഷ്ണൻ, പദ്മിനി ഗോപിനാഥ് എന്നിവരുൾപ്പെട്ട സിഎടി ബെഞ്ചിന്റെ ഉത്തരവ്.


താൻ സർവീസിലിരിക്കെ തന്നെ മറികടന്നു ജൂണിയർ ഉദ്യോഗസ്‌ഥർക്ക് ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നൽകിയത് തന്റെ പെൻഷൻ ആനുകൂല്യത്തെ ബാധിച്ചുവെന്നാണ് 1995ൽ സർവീസിൽ നിന്നു വിരമിച്ച ഹർജിക്കാരൻ ബോധിപ്പിച്ചത്. സിഎടി ചെന്നൈ ബെഞ്ചിന്റെ ഉത്തരവു പാലിക്കാനാണ് ഇത്തരത്തിൽ പ്രമോഷൻ നൽകിയതെന്നായിരുന്നു നേവൽ കമാൻഡ് അധികൃതരുടെ വിശദീകരണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.