മാനന്തവാടിയിൽ റിക്കാർഡ് മഴ
മാനന്തവാടിയിൽ റിക്കാർഡ് മഴ
Wednesday, June 29, 2016 1:39 PM IST
കൽപ്പറ്റ: വയനാട്ടിൽ മൂന്നു ദിവസമായി കനത്ത മഴ. ജില്ലയുടെ വിവിധ മേഖലകളിലെ കൃഷിയിടങ്ങളും ആദിവാസി കോളനികളുമടക്കം വെള്ളത്തിനടിയിലായി. ഇന്നലെ മാനന്തവാടിയിൽ രേഖപ്പെടുത്തിയത് റിക്കാർഡ് മഴ. 269 മില്ലിമീറ്റർ. ജില്ലയുടെ മറ്റിടങ്ങളിലും മഴ ശക്‌തമായിരുന്നു. വൈത്തിരി–143 മില്ലിമീറ്റർ, അമ്പലവയൽ–66 മില്ലീമീറ്റർ, കുപ്പാടി–81 മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.


ജില്ലയുടെ വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ജില്ലയിൽ രണ്ട് ദിവസമായി 27 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഒരു വീട് പൂർണമായും 47 വീടുകൾ ഭാഗികമായും തകർന്നു. മൂന്ന് കിണറുകൾ ഇടിഞ്ഞു. 25.20 ഹെക്ടറിലായി 157 കർഷകർക്ക് കൃഷിനാശം സംഭവിച്ചു. 62,62,500 രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.