വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ നിര്യാതനായി
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ നിര്യാതനായി
Wednesday, June 29, 2016 1:55 PM IST
കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ സനിൽ ഫിലിപ്പ് (33) നിര്യാതനായി. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. കഴിഞ്ഞ 20നു മുണ്ടക്കയം വണ്ടൻപതാൽ പത്തേക്കറിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിലാണു സനിലിനു പരിക്കേറ്റത്. അപകടത്തിൽ ശരീരം തളർന്നുപോയ സനിൽ വൈക്കം ഇന്തോ–അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ന്യൂസ് 18 ചാനലിന്റെ കൊച്ചി സീനിയർ റിപ്പോർട്ടറായിരുന്ന സനിൽ നേരത്തെ ജയ്ഹിന്ദ്, റിപ്പോർട്ടർ ചാനലുകളിലായി ഡൽഹി, ഇടുക്കി, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കോട്ടയം പ്രസ് ക്ലബ്ബിലും തുടർന്നു മുണ്ടക്കയം സിഎസ്ഐ ഹാളിലും പൊതുദർശനത്തിനുവച്ചു.


വണ്ടൻപതാൽ പുളിക്കച്ചിറയിൽ സണ്ണിയുടെയും സാലിയുടെയും മകനാണ്. അവിവാഹിതനാണ്.സഹോദരങ്ങൾ: സൗമ്യ, സന്ധ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.