ഇടുക്കിയിൽ ജലനിരപ്പ് ഒരടി ഉയർന്നു
Wednesday, June 29, 2016 2:04 PM IST
ചെറുതോണി: ഇടുക്കി പദ്ധതി പ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് ഒരടിയോളം ഉയർന്നു. ഇന്നലെ രാവിലെ ഏഴു വരെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 76.20 മില്ലിമീറ്റർ മഴ ലഭിച്ചു. നീരൊഴുക്ക് ശക്‌തമായതോടെ മുൻദിവസത്തേക്കാൾ 0.96 അടി വെള്ളം ഉയർന്ന് അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പിൽനിന്നും 2321.26 അടിയായി. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 23.73 ശതമാനം വെള്ളമാണിപ്പോൾ ഉള്ളത്. 31187.02 ദശലക്ഷം ഘന അടി ജലം അണക്കെട്ടിൽ ശേഖരിച്ചിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉല്പാദനം 1.468 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞവർഷത്തേക്കാൾ 25.22 അടി വെള്ളം ഇപ്പോഴും അണക്കെട്ടിൽ കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.