വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ: തീർഥാടന കേന്ദ്രത്തിൽ സന്യാസാർഥിനി സംഗമം
Thursday, June 30, 2016 1:31 PM IST
ഭരണങ്ങാനം: സന്യാസിനികളാകാൻ പരിശീലനം നേടുന്ന അർഥിനികളുടെ സംഗമം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു ജൂലൈ ആറിനു നടക്കും. രാവിലെ 9.30ന് ദൈവകാരുണ്യത്തിന്റെ വിളി എന്ന വിഷയത്തെക്കുറിച്ച് ഫാ തോമസ് കാഞ്ഞിരക്കോണം ഒഎഫ്എം ക്ലാസ് നയിക്കും. 11ന് പാലാ രൂപതാ വൊക്കേഷൻ ഡയറക്ടർ റവ. ഡോ. തോമസ് മേനാച്ചേരി വിശുദ്ധ കുർബാന അർപ്പിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകും.

കൃതജ്‌ഞതാ സംഗമം

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അമ്മയുടെ മാധ്യസ്‌ഥംവഴി ലഭിച്ച നിരവധിയായ അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കുവാൻ ജൂലൈ ഒമ്പതിനു പ്രത്യേക സംഗമം നടത്തും. വിവാഹം, ജോലി, കുഞ്ഞുങ്ങൾക്കായുള്ള പ്രാർഥന, രോഗശാന്തി, സാമ്പത്തിക പ്രശ്നപരിഹാരം തുടങ്ങി വിവിധ കാര്യങ്ങൾക്കായി കബറിടത്തിങ്കൽ പ്രാർഥിച്ച് നേർച്ചകാഴ്ചകൾ സമർപ്പിച്ച് അനുഗ്രഹങ്ങൾ നേടിയവർ ഈ ദിനത്തിൽ ഒന്നിച്ചുകൂടും. ഫാ. ജീവൻ കദളിക്കാട്ടിൽ രാവിലെ 11 ന് കൃതജ്‌ഞതാബലി അർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.