ഹൃദ്രോഗ വിദഗ്ധർ ഫോക്കസ് മീറ്റ് നടത്തി
Thursday, June 30, 2016 1:31 PM IST
കൊച്ചി: മാസ്റ്ററിംഗ് റോട്ടബ്ലേറ്റർ ആൻഡ് ഇമേജിംഗ് എന്ന വിഷയം കേന്ദ്രീകരിച്ച് ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐസിസികെ) ഹോട്ടൽ റമദയിൽ ഫോക്കസ് മീറ്റ് നടത്തി.

ഐസിസികെ പ്രസിഡന്റ് ഡോ. സുനിത വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഡോ. സ്റ്റിജി ജോസഫ്, ട്രഷറർ ഡോ. ലൂയി ഫിഷർ എന്നിവർ ആശംസയർപ്പിച്ചു.

ഡോ.മാത്യു സാമുവേൽ കളരിക്കൽ മുഖ്യപ്രഭാഷണം നടത്തി. ചെന്നൈയിൽ നിന്നുള്ള ഡോ. വിജയകുമാർ പ്രബന്ധം അവതരിപ്പിച്ചു. 150 ഹൃദ്രോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.