റബർ കർഷകരുടെ സംശയങ്ങൾക്കു മറുപടി ദൂരദർശനിൽ ഇന്ന്
Thursday, June 30, 2016 1:45 PM IST
കോട്ടയം: തിരുവനന്തപുരം ദൂരദർശൻ ഇന്നു സംപ്രേഷണം ചെയ്യുന്ന കൃഷിദർശൻ പരിപാടിയിൽ വൈകുന്നേരം 5.05 മുതൽ 5.50 വരെ ‘ആഴ്ചയിൽ ഒരു ടാപ്പിംഗ്; ആദായം കുറയാതെ’ എന്ന വിഷയത്തിൽ കർഷകരുടെ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബർഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടർ ഡോ. കെ.യു. തോമസ് ഫോണിലൂടെ തത്സമയം മറുപടി പറയു ന്നു. ‘ആഴ്ചയിൽ ഒരു ടാപ്പിംഗ്; ആദായം കുറയാതെ’ എന്ന പേരിൽ റബർബോർഡ് 10നു തുടങ്ങിയ തീവ്രബോധനപരിപാടി കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്‌ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നു. 22 വരെ പ്രചാരണ പരിപാടികൾ തുടരും. ഇതു സംബന്ധമായ എല്ലാ സംശയങ്ങൾക്കും ദൂരദർശൻ പരിപാടിയിലേക്കു വിളിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.