ഇൻഫാം സമരപ്രഖ്യാപന കൺവൻഷൻ നാളെ
Thursday, June 30, 2016 1:45 PM IST
കൊച്ചി: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിലപാടുകൾക്കും കാർഷിക മേഖലയെ തകർക്കുന്ന പുത്തൻ അന്താരാഷ്ട്ര കരാറുകൾക്കും നികുതിരഹിത കാർഷിക ഇറക്കുമതിക്കുമെതിരേ ഇൻഫാം സംസ്‌ഥാനതല സമരപ്രഖ്യാപന കൺവൻഷൻ നാളെ. ഉച്ചകഴിഞ്ഞു 4.30ന് വാഴക്കുളം ബാങ്ക് ഓഡിറ്റോറിയത്തിലാണ് കൺവൻഷൻ. സംസ്‌ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.


സംസ്‌ഥാന കൺവീനർ ജോസ് എടപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും. ഇൻഫാം നേതാക്കളായ കെ. മൈതീൻ ഹാജി, ജോയി തെങ്ങുംകുടി, ഡോ. എം.സി. ജോർജ് എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു രണ്ടിന് ഇൻഫാം സംരംഭങ്ങളുടെ വെഞ്ചരിപ്പും ജനപ്രതിനിധികൾക്കു സ്വീകരണവും കാർഷിക തൈകളുടെ വിതരണ വും സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.