കർഷകരെ കേന്ദ്രസർക്കാർ അവഹേളിക്കുന്നു: ജോസ് കെ.മാണി എം.പി
കർഷകരെ കേന്ദ്രസർക്കാർ  അവഹേളിക്കുന്നു: ജോസ് കെ.മാണി എം.പി
Thursday, June 30, 2016 1:53 PM IST
കോട്ടയം: ജീവനക്കാർക്ക് നൽകുന്ന ശമ്പള വർധനവിന്റെ ഒരു ശതമാനത്തിൽ താഴെപ്പോലും കർഷകാൻ തയാറാകാതെ കേന്ദ്രസർക്കാർ കർഷകരെ അവഹേളിക്കുകയാണെന്ന് ജോസ് കെ.മാണി എംപി.

ജീവനക്കാരുടെ വേതന വർധനവിലൂടെ നടപ്പുവർഷം 1.02 ലക്ഷം കോടിയുടെ അധിക ബാധ്യതയാണുണ്ടാകുന്നത്. കർഷക രക്ഷയ്ക്കായി കേവലം 500 കോടി രൂപ നീക്കിവയ്ക്കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല കർഷകരെ തകർക്കുന്നതിനായി ഇറക്കുമതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളും കർഷക ദ്രോഹമാണ്. കേന്ദ്രസർക്കാർ സർവീസിലെ ഏറ്റവും താഴ്ന്ന ജീവനക്കാർക്കു ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയെങ്കിലും സ്‌ഥിരവരുമാനമായി കർഷകർക്ക് ഉറപ്പാക്കുന്നതും ആ പണം നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുന്നതുമായ കാർഷിക ഉത്പന്ന ന്യായവില പദ്ധതി രൂപീകരിക്കണം. കാർഷിക മേഖലയിൽ കർഷകർക്കായി പ്രഖ്യാപിക്കപ്പെടുന്ന കേന്ദ്ര സംസ്‌ഥാന പദ്ധതി ആനുകൂല്യങ്ങളിൽ 10 ശതമാനം പോലും കർഷകർക്കു ലഭിക്കുന്നില്ല. കുറഞ്ഞ പല ിശനിരക്കിലുള്ള ബാങ്ക് വായ്പാ പദ്ധതിയും ദേശീയ വിള ഇൻഷ്വറൻസ് പദ്ധതിയും കേരളത്തിലെ കർഷകർക്ക് സഹായകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.