അടൂർ പ്രകാശിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത് സൗഹൃദം കൊണ്ട്: ഉമ്മൻ ചാണ്ടി
അടൂർ പ്രകാശിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത് സൗഹൃദം കൊണ്ട്: ഉമ്മൻ ചാണ്ടി
Friday, July 1, 2016 2:14 AM IST
തിരുവനന്തപുരം: മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനും ബാറുടമ ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത് സൗഹൃദം കൊണ്ടു മാത്രമെന്ന് ഉമ്മൻ ചാണ്ടി എംഎൽഎ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരേ യുഡിഎഫിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണം അടിസ്‌ഥാനരഹിതമാണ്. ഒരു ഗുഢാലോചനയും സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.