പച്ചക്കറി വ്യാപാരിക്കു ഭാഗ്യനിധി
പച്ചക്കറി വ്യാപാരിക്കു ഭാഗ്യനിധി
Friday, July 1, 2016 2:49 PM IST
പൂച്ചാക്കൽ: ഭാഗ്യനിധി ഇത്തവണ കടാക്ഷിച്ചത് പൂച്ചാക്കൽ ചന്തയിലെ പച്ചക്കറി വ്യാപാരിയെ. തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡ് മംഗലത്തുവെളി മോഹനൻപിള്ളയ്ക്കാണ് ഒന്നാംസമ്മാനമായ 65 ലക്ഷവും ഒമ്പതു സമാശ്വാസ സമ്മാനങ്ങളും കിട്ടിയത്. ഇന്നലെ നറുക്കെടുത്ത ഭാഗ്യനിധിയുടെ 10 ടിക്കറ്റ് എടുത്തതിൽ ഒന്നിന് ബി.കെ. 480090നു 65 ലക്ഷം രൂപയും ബാക്കി ഒമ്പതു ടിക്കറ്റുകൾക്കു 10,000 രൂപ വീതമുള്ള സമാശ്വാസ സമ്മാനവുമാണ് ലഭിച്ചത്.

പൂച്ചാക്കൽ മഹാലക്ഷ്മി ലക്കി സെന്ററിൽ നിന്നുള്ള സബ് ഏജന്റ് മാക്കേക്കടവ് സ്വദേശി ബാഹുലേയന്റെ പക്കൽ നിന്നാണു ടിക്കറ്റ് വാങ്ങിയത്. മകളുടെ വിവാഹബാധ്യതകളും പച്ചക്കറി വ്യാപാരത്തിൽ വന്നിട്ടുളള കടബാധ്യതകൾ തീർക്കുന്നതിനാണ് സമ്മാന തുക ഉപയോഗിക്കുകയെന്ന് മോഹനൻപിള്ള പറഞ്ഞു. വർഷങ്ങളായി ഭാഗ്യക്കുറി എടുക്കുന്നയാളാണ്. മുമ്പ് ചെറിയ തുകകൾ സമ്മാനം ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് കാരുണ്യഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ നഷ്‌ടപ്പെട്ടിട്ടുമുണ്ട്.


ഭാര്യ: ലതാകുമാരി. മകൾ: മേഘ. മരുമകൻ സത്യൻ. പഞ്ചാബ് നാഷണൽ ബാങ്ക് തൃക്കാക്കര ശാഖയിൽ ഇന്നു ടിക്കറ്റ് ഏൽപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.