ചാവറ കാരുണ്യസംഗമം കൊല്ലത്ത്
Friday, July 1, 2016 2:49 PM IST
കൊച്ചി: കാരുണ്യവർഷാചരണത്തോടനുബന്ധിച്ചു കെസിബിസി ഡയലോഗ് ആൻഡ് എക്യുമെനിസം കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും കുടുംബക്ഷേമ വിഭാഗമായ ചാവറ ഫാമിലി വെൽഫെയർ സെന്ററും സംയുക്‌തമായി കാരുണ്യസംഗമം നടത്തുന്നു. നാലിനു വൈകുന്നേരം നാലിനു ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെ 21–ാമത്തെ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊല്ലം കടപ്പാക്കട ധന്യ തീയറ്ററിനു സമീപം സീമാസ് സെന്ററിൽ നടക്കുന്ന ചടങ്ങ് കൊല്ലം രൂപതാ ബിഷപ് ഡോ. സ്റ്റാലിൻ റോമൻ ഉദ്ഘാടനം ചെയ്യും. കമ്മീഷൻ സെക്രട്ടറി ഫാ. റോബി കണ്ണൻചിറ അധ്യക്ഷത വഹിക്കും.


കേരളീയ സമൂഹത്തിൽ കാരുണ്യത്തിന്റെ വേറിട്ടവഴികളിൽ സഞ്ചരിക്കുന്ന വ്യക്‌തികളെയും കൂടുതൽ മക്കളുള്ള കുടുംബങ്ങളെയും ആദരിക്കും. ഫാ. പയസ് മല്ലിയാർ, കുഞ്ഞച്ചൻ ആറാടൻ, മേരി ഹെലേന, രാജേഷ് തെണ്ടിലഴിയത്ത്, മുജീബ് കൊട്ടിയം, റോണ റിബൈറോ എന്നിവരെയാണു ചടങ്ങിൽ ആദരിക്കുന്നതെന്നു ചാവറ ഫാമിലി വെൽഫെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.