വർഗീസ് കാഞ്ഞിരത്തിങ്കൽ നിര്യാതനായി
Friday, July 1, 2016 2:49 PM IST
ചാലക്കുടി: റിട്ട. അധ്യാപകനും സാംസ്കാരിക പ്രവർത്തകനും സാഹിത്യ അവാർഡ് ജേതാവും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ വർഗീസ് കാഞ്ഞിരത്തിങ്കൽ (93, കടുത്തുരുത്തി) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് ചാലക്കുടി മേലൂർ പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ.

അറുപതിൽപരം കൃതികൾ രചിച്ചിട്ടുണ്ട്. വിശ്വദീപ്തി, കർമ്മലകുസുമം മാസികകളുടെ സഹപത്രാധിപരായിരുന്നു. പാലാ രൂപത പാസ്റ്ററൽ കൗൺസിലംഗം, രൂപതാ മതബോധന ഉപദേശ സമിതിയംഗം, ഞീഴൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, കടുത്തുരുത്തി പൗരാവകാശ സമിതി പ്രസിഡന്റ്, കെ.എസ്. പുരം നവജ്യോതി ലൈബ്രറി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


എ.കെ.സി.സി സാഹിത്യ അവാർഡ്, സംസ്‌ഥാന അധ്യാപക അവാർഡ്, ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ബെഞ്ചമിൻ ബെയ്ലി പുരസ്കാരം, കത്തോലിക്കാ കോൺഗ്രസിന്റെ സിറിയക് കണ്ടത്തിൽ അവാർഡ്, കെ.സി.ബി.സി മാധ്യമ കമ്മീഷന്റെ ഗുരുപൂജാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കടുത്തുരുത്തി കുഴിവേലിൽ കുടുംബാംഗമായ ഏലിയാമ്മയാണ് ഭാര്യ. ബാങ്ക് ഉദ്യോഗസ്‌ഥയായ സാലിമ്മ, അധ്യാപികയായ ട്രീസമ്മ, ആൽഫി എന്നിവരാണ് മക്കൾ. മരുമക്കൾ: പ്രഫ. സി.ജെ. ജോൺ കച്ചിറയിൽ പാലാ, തോമസ് മാത്യു സ്രാമ്പിക്കൽ പൊൻകുന്നം, ജിജി ജോർജ് തെക്കൻ ചാലക്കുടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.