ഏഴിമല നാവിക അക്കാദമിക്കു സമീപം പോലീസ് സ്റ്റേഷനു നീക്കം
Friday, July 1, 2016 2:49 PM IST
കണ്ണൂർ: പത്താൻകോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ഏഴിമല നാവിക അക്കാദമിക്കു സമീപം പോലീസ് സ്റ്റേഷൻ സ്‌ഥാപിക്കാൻ നീക്കം.

മുൻ കണ്ണൂർ എസ്പി ഹരിശങ്കർ ഇതുസംബന്ധിച്ച നിർദേശം സംസ്‌ഥാന സർക്കാരിനു സമർപ്പിച്ചിരുന്നു. രാമന്തളിയിൽ നാവിക അക്കാദമിയുടെ കൈവശമുള്ള സ്‌ഥലത്താണു പോലീസ് സ്റ്റേഷനായി സ്‌ഥലം കണ്ടെത്തിയിട്ടുള്ളത്. സർക്കാർ നിയോഗിച്ച പ്രത്യേകസംഘം സ്റ്റേഷൻ സ്‌ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം കഴിഞ്ഞദിവസം സന്ദർശിച്ചു. കെട്ടിടം നിർമിക്കാനുള്ള ചെലവു മാത്രം സംസ്‌ഥാന സർക്കാർ വഹിച്ചാൽ

ആദ്യഘട്ടമെന്ന നിലയിൽ ഇതിനായി രണ്ടു ലക്ഷം രൂപ അനുവദിക്കണമെന്നും എസ്പി നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഏഴിമല നാവിക അക്കാദമിക്ക് പോലീസ് സുരക്ഷ വേണമെന്ന ആവശ്യം നേരത്തെതന്നെ ശക്‌തമാണ്. നിലവിൽ പയ്യന്നൂർ പോലീസ് സ്റ്റേഷന്റെ പരിധിയിലാണു നാവിക അക്കാദമി. പയ്യന്നൂർ പോലീസ് സ്റ്റേഷനും അക്കാദമിയും തമ്മിൽ ചുരുങ്ങിയത് എട്ടു കിലോമീറ്റർ ദൂരമുണ്ട്. പത്താൻകോട്ട് വ്യോമസേന താവളം ആക്രമിക്കാൻ കയറിയ അഞ്ചു പാക്കിസ്‌ഥാനി ഭീകരരെ 16 മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ സേന വധിച്ചത്.ഒരു കമാൻഡോയും രണ്ട് വ്യോമസേനാംഗങ്ങളും പോരാട്ടത്തിൽ രക്‌തസാക്ഷികളായി. ആറ് സേനാംഗങ്ങൾക്കു പരിക്കേറ്റു. മിഗ് 21 യുദ്ധ വിമാനങ്ങളും എംഐ 25 ഹെലികോപ്റ്ററുകളുമുള്ള വ്യോമസേന താവളം അപ്പാടെ തകർക്കാനുള്ള സ്ഫോടക വസ്തുക്കളുമായെത്തിയ അഞ്ചു തീവ്രവാദികളെയും സേന വധിച്ചിരുന്നു. വിദേശികളടക്കം പരിശീലനം നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമലയിൽ ശക്‌തമായ നിരീക്ഷണവും സുരക്ഷയും ഒരുക്കണമെന്ന ആവശ്യം ഇതോടെയാണു ശക്‌തമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.